തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉള്‍പ്പെടെ ആറുപേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു. നിലവിലെ ഭരണ സമിതിയില്‍ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരില്‍ പ്രസിഡന്റ് ഉള്‍പ്പെട 3 പേര്‍ തോറ്റു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് സന്യാസിമാരാണ് ബോര്‍ഡില്‍ പുതുതായി എത്തിയത്. ഇതില്‍ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. 5 വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
പുതിയ പ്രസിഡന്റ് ഉള്‍പ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
