മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി; ഹർജി സമർപ്പിച്ചത് എം ആർ അജയൻ…

ന്യൂഡൽഹി : മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്.

ഈ ഹർജി ഹൈക്കോടതിയുടെ പരിഗണന ആയതിനാൽ തന്റെ വാദവും കേൾക്കണം എന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർഎൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!