തിരുവല്ല : ഭാര്യ മരിച്ച സംഭവത്തിൽ മാവേലിക്കര കണ്ണമംഗലം ഈരേഴു വടക്ക് മുറിയിൽ ദേവിവിലാസം വീട്ടിൽ രഞ്ചു. ബി പിള്ള (38)യെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത് .
ഇയാളുടെ ഭാര്യ തിരുവൻവണ്ടൂർ സ്വദേശിനിയായ ധന്യ കൃഷ്ണ കഴിഞ്ഞ ഏപ്രിൽ 26 ന് ഭർത്തൃഗൃഹത്തിൽ നിന്നും ജോലി ചെയ്തിരുന്ന തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിലേക്ക് പോകുന്നതിനായി ഇറങ്ങിയശേഷം പ്രൈവറ്റ് ബസ്സിൽ കയറി പുളിക്കീഴ് പാലത്തിൽ നിന്നും മണിമലയാറി ലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.
യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് മിസ്സിംഗ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്ന മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ മെയ് ഒന്നാം തീയതിയാണ് യുവതിയുടെ മൃതദേഹം മണിമലയാറ്റിൽ നിന്നും കണ്ടെത്തിയത്.
കേസ് അസ്വാഭാവിക മരണ കേസ്സ് ആയി അന്വേഷണം നടത്തിയും, തുടർന്ന് ഗാർഹിക പീഢനത്തിനത്താലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് വെളിവായതിനാൽ സെക്ഷൻ മാറ്റി അന്വേഷണം നടത്തി വരവെ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
