തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെല്ലാം നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു. കേസില്‍ കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി.
