നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ചത് കൊലപാതകം…പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം : നെടുമങ്ങാട് പനവൂരിൽ മരിച്ച ഒന്നര വയസുകാരന്റേത് കൊലപാതകം. പനവൂരിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് ഇന്നലെ മരിച്ചത്. കുട്ടിയ്ക്ക് നേരെയുണ്ടായ സ്ഥിരമായ മർദനമാണ് മരണകാരണം.

കുട്ടിയുടെ ശരീരത്തിൽ മുൻപ് പരുക്കേറ്റ പാടുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്മ അഖിലയും രണ്ടനച്ഛൻ അഷ്കർ (31) പൊലീസ് കസ്റ്റഡിയിൽ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചെന്നായിരുന്നു അഷ്കർ പൊലീസിനെ അറിയിച്ചത്.

തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ഛർദ്ദിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു. കുട്ടിയുടെ മരണത്തിൽ മുത്തശ്ശൻ ദുരൂഹത ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!