തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന തെരഞ്ഞെടുക്കപ്പെട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ട് ലഭിച്ചു.
ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി ബി ഗേപകുമാറിന് 3 വോട്ട് ലഭിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. തുടർന്ന് കക്ഷി നേതാക്കൾ പുതിയ സ്പീക്കറെ അനുമോദിച്ചു സംസാരിച്ചു. തിരുവഞ്ചൂരിൻ്റെ മറുപടി പ്രസംഗത്തിന് ശേഷം സഭ താൽക്കാലികമായി പിരിഞ്ഞു.
ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല.
29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ വീണ്ടും ആരംഭിക്കും.
ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് പുതിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ
