പമ്പ : ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി.
സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്.
ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ഹൈക്കോടതിയും പ്രശ്നത്തിൽ ഇടപെട്ടു. ഇത്തവണ ശബരിമലയിൽ പോലീസിന്റെ സേവനത്തെ അഭനന്ദിച്ച കോടതി പോലീസ് സേനാംഗങ്ങൾ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വ്യക്തമാക്കി.
