വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ നാലായി , മണ്ണിനടിയിൽ എത്ര പേരെന്നതിൽ അവ്യക്തം…

വയനാട് : കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ നാലു പേർ മരിച്ചതായാണ് റിപ്പോർട്ട്.

രക്ഷാപ്രവർത്തനത്തിന് എത്തിയ മേപ്പാടി എസ് ഐ അടക്കം ഒൻപത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നു.

അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചത്. നിലവിൽ പ്രദേശത്ത് ഇടയ്ക്കിടെ മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് വേഗത കൈവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!