കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം… സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയും മത്സരിക്കുന്നു…

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിനൊരുങ്ങി എൻഡിഎ.

ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെയും എൻഡിഎയുടെയും സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച് ബി.ബി. ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഇതോടെ ഇത്തവണത്തെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥിയായി എ.സി. മൊയ്തീനും സ്പീക്കർ പദവിയിലേക്ക് മത്സരിക്കുന്നുണ്ട്.

ഇത്തവണത്തെ നിയമസഭയിൽ ബിജെപിക്ക് മൂന്ന് എംഎൽഎമാരാണു ള്ളത്. മൂവരും ഇന്ന് നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സഭയിലെ 33-ാമനായാണ് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തത്. 64-ാമനായാണ് മുതിർന്ന നേതാവായ വി. മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തത്. 83-ാമനായാണ് രാജീവ് ചന്ദ്രശേഖർ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

പാർട്ടിയുടെ ദീർഘകാലത്തെ പ്രവർത്തനത്തിന്റെയും താഴെത്തട്ടിലുള്ള അധ്വാനത്തിന്റെയും ഫലമായാണ് തങ്ങൾ സഭയിലെത്തിയതെന്നും, വോട്ട് നൽകിയ 30 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്കായി സഭയ്ക്കുള്ളിൽ ശക്തമായി പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!