കോട്ടയം: മലങ്കര സഭയിലെ ഇരുവിഭാഗങ്ങളും ഒരു കുടുംബത്തിലെ സഹോദരങ്ങളായി ഒന്നിച്ച് ജീവിക്കേണ്ടവരാണെന്നും, രക്തബന്ധമുള്ളവര്‍
തന്നെ രണ്ട് കക്ഷികളായി ചേരിതിരിഞ്ഞു അസമാധാനത്തില്‍ പുലരുന്നത് സങ്കടകരമാണെന്നും, പരസ്പര ബഹുമാനത്തോടെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഐക്യമാണ് മലങ്കര സഭയില്‍ ഉണ്ടാകേണ്ടതെന്നും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ഇഗ്ത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ.
‘ദ ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലി ഫെലോഷിപ്പ്’ പ്രതിനിധികളുമായി, കുമരകം, ലേക്റിസോര്‍ട്ടില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
മലങ്കരസഭയില്‍ നടക്കുന്ന എല്ലാ സംഭവവികാസങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്. ഒരു വിഭാഗത്തിന് അവരുടെ അവകാശംകൂടിയുള്ള പള്ളികളില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും, യഥായോഗ്യം സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കാന്‍ പറ്റാതെ വരുന്നതും ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യായമായ എല്ലാതരത്തിലുമുള്ള സമാധാന ശ്രമങ്ങള്‍ക്കും സ്വമനസ്സാല്‍ അനുകൂലമാണെന്നും, വിട്ടുവീഴ്ചകള്‍ പരസ്പരം ഉണ്ടാകണം. മലങ്കരയിലാണ് തീരുമാനങ്ങള്‍ ഉടലെടുക്കേണ്ടത്. പരസ്പരം യോജിച്ചുള്ള ഏതുതീരുമാനവും അംഗീകരിക്കുമെന്നും, അതിന് മെത്രാന്മാരുകൂടി ഉള്‍പ്പെട്ട തലത്തില്‍ ചര്‍ച്ച തുടങ്ങിവെക്കണമെന്നും ബാവ പറഞ്ഞു.
