പിണറായിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്….

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു എന്നാണ് വസന്തിന്റെ പരിഹാസം. അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചോദിക്കാന്‍ കൈ ഉയര്‍ത്തിയ സിപിഐഎം പ്രവര്‍ത്തകനോട് ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നടക്കുന്ന ഇ ഡി റെയ്ഡിനെപ്പറ്റി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച സ്വാഭാവികമായ കാര്യമാണെന്നും കേരളത്തിൻറെ ആവശ്യമായ കാര്യത്തിനല്ലേ മുഖ്യമന്ത്രി ഡൽഹിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു. ‘സിപിഐഎം- ബിജെപി ഡീൽ സ്ഥിരം പല്ലവിയാണ്. ഇവർ തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ഇപ്പോൾ ആ ബന്ധം എങ്ങനെ പൊളിഞ്ഞു എന്നാണ് ജനങ്ങളോട് പറയേണ്ടത്. ഡയറിയിലെ പേരുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ഞാൻ നേരത്തെ തന്നെ പ്രതികരിച്ചിട്ടുള്ളതാണ്. എൻറെ കാര്യം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരു അന്വേഷണത്തിനും ഞാൻ എതിരല്ല’, ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!