വിവിധ അപകടങ്ങളിൽ ആറ് പേർക്കു പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ ആറ് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് ( 35) പരുക്കേറ്റു. 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം.

വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം.വി.ജോസഫിനു ( 76) പരുക്കേറ്റു. 11.30യോടെയാണ് അപകടം.

ഇന്ന് രാവിലെ 25ാം മൈൽ ഭാഗത്ത് വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് മണിമല സ്വദേശി ഇയോൺ ജോസഫിനു (11) പരുക്കേറ്റു. ഇന്നലെ വൈകിട്ട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അന്തിനാട് സ്വദേശി വിശാഖ് മോഹന് ( 40) പരുക്കേറ്റു. കഴിഞ്ഞ ദിവസം വെളിയന്നൂരിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വെളിയന്നൂർ സ്വദേശി മറിയാമ്മ വർഗീസിനു ( 65) പരുക്കേറ്റു.

റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റ മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി ( 45)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണി വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!