ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു



മറയൂർ : പാലാ കെ.എസ്.ആര്‍.ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഏഴാച്ചേരി സ്വദേശി  കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്.

പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്. 
മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!