ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ തുറന്നടിച്ച് കൂടുതൽ ഡിസിസി ഭാരവാഹികൾ

ഇടുക്കി : ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ വിമർശനം ഉന്നയിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ തുറന്നടിച്ച് കൂടുതൽ ഡിസിസി ഭാരവാഹികൾ.

എം പിയുടെ ഔദാര്യത്തിലാണ് സി പി മാത്യു സ്ഥാനത്ത് തുടരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ ആരോപിച്ചു. ഡിസിസി പ്രസിഡൻ്റിനെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അരുൺ പൊടിപാറ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് മാത്രമാണ് സി പി മാത്യുവിന് തെരഞ്ഞെടുപ്പുമായുള്ള ബന്ധമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ ശശി പറഞ്ഞു. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് സി പി മാത്യുവിന് ഉണ്ടോ എന്ന് പരിശോധിക്കണം. അടിയന്തരമായി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും ഒ ആർ ശശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!