സംസ്ഥാനത്തെ നാല് ജില്ലകളിൽ ഒരാഴ്ച വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് നാലു ജില്ലകളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ ഏഴ് ദിവസംവരെ വൈദ്യുതി നിയന്ത്രണമുണ്ടാകും. പവർ‍ഗ്രിഡ് കോർ‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻ‍സ്ഫോർ‍മറിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ട്രാൻ‍സ്ഫോർ‍മറിന്റെ 220 കെ.വി. ബുഷിങ്ങിൽ‍ തകരാർ സംഭവിച്ചതിനാൽ‍ അടിയന്തര അറ്റകുറ്റപണികൾ‍‍ക്കായി ട്രാൻ‍സ്ഫോർ‍മർ ഷട്ട്ഡൗൺ‍ ചെയ്യും.തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവർഗ്രിഡ് കോർ‍പ്പറേഷൻ‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!