മഴ പെയ്ത‌്
തോർന്നപ്പോൾ ദേശീയപാത കുളമായി, വാഹനവുമായി
നീന്തിക്കയറി
യാത്രക്കാർ

കാഞ്ഞങ്ങാട് : ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ്ഞങ്ങാട് കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്. വൈകിട്ട് 7 മണിക്ക് തുടങ്ങിയ മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു

ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഈ അവസ്ഥ. ഇതിനു താഴെയുള്ള സർവീസ് റോഡിലൂടെ ആണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടത്. ഈ റോഡിലും വെള്ളക്കെട്ട് ഉണ്ടായെന്നു യാത്രക്കാർ പറയുന്നു. ചെറിയ മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ കാലാവർഷം തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!