“വിജയത്തിന്റെ ശോഭ കെടുത്തരുത്”… കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ലീഗിന് അതൃപ്തി…

മലപ്പുറം: കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ മുസ്ലിം ലീഗ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നീണ്ടുപോകുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന താൽപ്പര്യമാണ് ലീഗിനുള്ളത്. ഇക്കാര്യം എഐസിസി നിരീക്ഷകരെ അവർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനകളിലും ലീഗിന് വിയോജിപ്പുണ്ട്. ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം അറിയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇത്തവണ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (STU) രംഗത്തെത്തിയിട്ടുണ്ട്. തീരദേശത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ട് അവർ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെ കണ്ടു. “കൂടുതൽ കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയാൻ കഴിയില്ല” എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എങ്കിലും, കോൺഗ്രസ് അടിയന്തരമായി പ്രശ്നപരിഹാരം നടത്തി ഭരണം ആരംഭിക്കണമെന്നാണ് ലീഗ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!