തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത നടത്തിയത് .
കൊലപാതകത്തിൻ്റെ പ്രധാന കാരണം ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. കൊല്ലപ്പെട്ട പെൺസുഹൃത്ത് ഫർസാന ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അഫാന്റെ വീട്ടിലെത്തിയത്. ഇവർ തമ്മിലുള്ള ബന്ധത്തിലും അഭ്യൂഹത നിലനിൽക്കുന്നുണ്ട്. രണ്ടിടത്ത് കൊലപാതകം നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിലെ ഗ്യാസ് തുറന്നിട്ടു.
മാരകമായ പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നിഗമനം. തലക്കാണ് എല്ലാവർക്കും പരിക്കേറ്റത്. എലിവിഷം കഴിച്ച പ്രതി ചികിത്സയിലാണ്.
തിരുവനന്തപുരം കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ….കൊലപാതകത്തിന് മുൻപ് അനുജന് ഇഷ്ട ഭക്ഷണം വാങ്ങിക്കൊടുത്തു…
