കൊൽക്കത്ത: രാജ്യം ഏറെ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ ബിജെപിയുടെ മുന്നേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി സഖ്യം ഭരണം നേടും എന്ന പ്രതീതിയാണ്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 150 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 92 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്.
മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരങ്ങൾ. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ആസാമിലും ബിജെപി തന്നെയാണ് മുന്നിൽ. തമിഴ്നാട്ടിൽ വിജയ് യുടെ ടി വികെ യാണ് മുമ്പിൽ.
