ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിലെ കേരള സർക്കാർ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുവാൻ ഞങ്ങൾ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? ഞങ്ങൾ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ? മോദി, നിങ്ങൾ എല്ലാകാലവും അധികാരത്തിൽ ഉണ്ടാവില്ലെന്ന് യെച്ചൂരി പറഞ്ഞു.
തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. എന്നാൽ ബിജെപിയും ആർഎസ്എസുമാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. പക്ഷേ അരവിന്ദ് കെജ്രിവാൾ എവിടെ നിന്നാണ് ഫറൂഖ് അബ്ദുള്ള എവിടെനിന്നാണ്’, യെച്ചൂരി ചോദിച്ചു. ഉയരങ്ങൾ എത്തിയാൽ താഴെ ഇറങ്ങേണ്ടിവരും. തങ്ങൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. അവകാശങ്ങൾ സ്വന്തമാക്കുക തന്നെ ചെയ്യും. പോരാട്ടം വിജയിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഹിന്ദുത്വ രാജ്യം ഉണ്ടാക്കാൻ ബിജെപിക്ക് വേണ്ടത് ഫെഡറൽ ഘടനയല്ല യൂണിറ്ററി ഘടനയാണ്. യൂണിറ്ററി ഘടനയിലേയ്ക്കുള്ള മാറ്റത്തിന് വേണ്ടിയാണ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകർക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
