എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ….

വയനാട് : രാസലഹരിയായ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

ചുള്ളിയോട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസ് (25), അമ്പലവയല്‍ ആയിരം കൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിജാസ് (24), മലപ്പുറം കാടഞ്ചേരി നടുവില്‍കരിമാന്‍കുഴിയില്‍ വീട്ടില്‍ മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംക്കുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ പോലീസ് കണ്ടെത്തിയ മൂവര്‍സംഘത്തെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് യുവാക്കളെ വിശദമായി പരിശോധിച്ചതില്‍ 0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ഡി. മിഥുനിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!