മണിയാപറമ്പ് ജലപാതയിലെ അപകടാവസ്ഥയില്ലുള്ള കോൺക്രീറ്റ് കുറ്റികൾ നീക്കം ചെയ്യണമെന്ന്  സ്രാങ്ക് അസോസിയേഷൻ

മുഹമ്മ (ആലപ്പുഴ) : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു  ബോട്ട് സർവ്വീസ് നടത്തുന്ന മണിയാപറമ്പ് ജലപാതയിൽ പെണ്ണാറ തോട്ടിൽ  ഉപയോഗ ശൂന്യവും അപകടാവസ്ഥയി ല്ലുള്ള കോൺക്രീറ്റ് തൂണുകൾ നീക്കം ചെയ്യണമെന്ന ആവിശ്യം ശക്തമാക്കി സ്രാങ്ക് അസോസിയേഷൻ  മുഹമ്മ യൂണീറ്റ് കമ്മറ്റി.

ഏതാണ്ട 20 വർഷം പഴക്കമുളള കോൺക്രീറ്റ് കുറ്റികളാണ് ഇവിടെയുളളത്.  പാലം പണിയുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ  കൊണ്ട് യാതൊരു ഗുണഫലങ്ങളും ഇല്ല. വേലിയേറ്റ സമയത്ത് ജല നിരപ്പ് ഉയരുമ്പോൾ അപകടാവസ്ഥയില്ലുള്ള കുറ്റികൾ വെള്ളത്തിനടിയിൽ ആകുകയും ബോട്ടുകൾ ഈ കോൺക്രീറ്റ് കുറ്റികളിൽ തട്ടി അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

അടിയന്തിരമായി അപകടാവസ്ഥയില്ലുള്ള കോൺക്രീറ്റ് കുറ്റികൾ നീക്കം  ചെയ്യാൻ ആർപ്പുക്കര, ഐമനം പഞ്ചായത്ത് സമിതികൾ തയ്യാറാകണമെന്നു സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.

മുഹമ്മ ജെട്ടിയ്ക്ക് സമീപം നടന്ന പ്രതിഷേധ യോഗത്തിൽ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡൻണ്ട് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ കെ കെ രാജേഷ്, സൂരജ്, സജി എച്ച്, കിഷോർ കുമാർ , തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!