ഗുരുശ്രേഷ്ഠ പുരസ്കാരം പ്രൊഫ. നെടുംകുന്നം രഘുദേവ് ഗവർണറിൽ നിന്നും ഏറ്റുവാങ്ങി

തിരുവനന്തപുരം : വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന പ്രഥമഗുരു ശ്രേഷഠപുരസ്കാരം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ധ്യാപകനും കവിയും നോവലിസ്റ്റുമായ പ്രൊഫ.നെടുംകുന്നം രഘു ദേവിന് സമ്മാനിച്ചു.

എം.ഇ.എസ് ൻ്റെ നെടുംകണ്ടം, മണ്ണാർക്കാട്, പൊന്നാനി കോളജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന ഇദ്ദേഹം മികച്ച വാഗ്മിയും സാംസ്കാരിക പ്രവർത്തകനും പ്രസാധകനും ദേവജ മാസിക ചീഫ് എഡിറ്ററുമാണ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൺ അജിതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഐ. ബി. സതീശ് എം.എൽ എ , മുൻ എം.പി. കെ. മുരളീധരൻ , മിംസ് എം ഡി ഡോ ഫൈസൽഖാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻ്റ് അഡ്വ. ജി.രാമൻനായർ പ്രസംഗിച്ചു. പ്രൊഫ. രഘുദേവ് മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!