ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.
മറ്റു സർവേ ഫലങ്ങൾ
Janmat Polls: TMC+ (195-205) | BJP+ (80-90) | OTH (4-9)
Peoples Pulse: TMC+ (177-187) | BJP+ (95-110) | OTH (1-4)
Praja Poll: BJP+ (178-208) | TMC+ (85-110) | OTH (0-5)
Poll Diary: BJP+ (142-171) | TMC+ (99-127) | OTH (5-9)
വോട്ടെണ്ണല്‍ മെയ് നാലിനാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലും, അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇടത്-കോണ്‍ഗ്രസ് സഖ്യം എത്രത്തോളം വോട്ട് പിടിക്കുമെന്നതും നിര്‍ണായകമാണ്. ആകെ 294 സീറ്റുകളുള്ള ബംഗാളില്‍ ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.
