കടുത്ത ചൂടിന് ആശ്വാസം പകർന്ന് വേനൽമഴ….

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസം പകർന്ന് സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം,കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ മലയോര മേഖലയിലും ഇടുക്കിയിലും ശക്തമായ മഴ. അതേസമയം, കോഴിക്കോട് യുവാവ് കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയമുണ്ട്.

മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. അരവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇടുക്കി വണ്ടിപ്പെരിയാറിൽ മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!