കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന എന്തിനേയും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ടച്ചിങ് ക്ലിയറൻസ്*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന   ഒറ്റയീട്ടി, ചാത്തപ്പുഴ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 08 മുതൽ വൈകുന്നേരം 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുപ്പത്താനം, പോരാളൂർ, കോത്തല സ്കൂൾ, ഐരുമല, കുന്നേൽവളവ്, മാക്കപ്പടി, കുറ്റിക്കൽ കണ്ടം എന്നീ ഭാഗങ്ങളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി  വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മെഡിക്കൽ മിഷൻ, കോട്ടപ്പുറം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും, തുമ്പുംങ്കൽ ട്രാൻസ്ഫോമർ പരിധിയിൽ  ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 5 മണി വരെയും, പുന്നകുന്ന്‌, ട്രാൻസ്ഫോമർ പരിധിയിൽ, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ ടൗൺ, വെള്ളപ്പുര, വെള്ളക്കല്ല്, നെച്ചിപ്പുഴൂർ, നിരവുംമേൽ കുടിവെള്ളം, ഇളപൊഴുത്, പൊന്മങ്കൽ ഹോംസ്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും കൂടാതെ സെക്ഷൻ പരിധിയിൽ വരുന്ന എല്ലാം ട്രാൻസ്‌ഫോർമറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങുതായിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ  പ്ലാത്താനം റോഡ്, മരിയൻ ഹോസ്പിറ്റൽ, ഊരാശാല, ആനകുളങ്ങര, ശ്രീകുറുംബക്കാവ്, മരിയൻ ആശ്രമം, RV ജംഗ്ഷൻ നെല്ലിത്താനം കോളനി, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  *LT ABC cable*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  ആനിയിളപ്പു ട്രാൻസ്ഫോർമറിന്റ കീഴിൽ  സെഞ്ച്വറി സ്റ്റെപ്പിളെസിന് ശേഷം കരുണയുടെ ഭാഗത്തോട്ട് പോകുന്ന  ഭാഗങ്ങളിൽ  രാവിലെ 08:00Am മുതൽ വൈകുന്നേരം 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ   ഭാഗങ്ങളിൽ രാവിലെ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  സബ്‌സ്റ്റേഷൻ മൈന്റെനൻസ് വർക്കിന്റെ ഭാഗമായി എല്ലാ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുന്നതാണ്

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● പാലക്കളം
● ഞാറ്റുകാല 
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെയും
● സെക്ഷൻ ഓഫീസ്
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  9 മണി മുതൽ 12   മണി വരെയും വൈദുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫർമറുക ളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!