BJPയിൽ പരസ്യ പ്രതിഷേധം…ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചു

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് കടുക്കുമ്പോള്‍ പുതിയ നീക്കവുമായി രമേശ് ചെന്നിത്തല. കേരളയാത്ര പോഡ്കാസ്റ്റുമായാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പോഡ്കാസ്റ്റിനായി പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല, മറിച്ച് ഭാവി കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോഡ്കാസ്റ്റെന്ന് ചെന്നിത്തല പറഞ്ഞു. നാല് പതിറ്റാണ്ടത്തെ തന്റെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളാണ് പോഡ്കാസ്റ്റിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളാണ് നേതാക്കൾ പയറ്റുന്നത്. റീലുകൾക്ക് പുറമേ ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറക്കിയാണ് പലരുടേയും പ്രചാരണം. പുസ്തകം പുറത്തിറക്കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രചാരണം. നിയമസഭയിലെയും ലോക്‌സഭയിലെയും ശ്രദ്ധേയമായ പ്രസംഗങ്ങൾ കോർത്തിണക്കിയുള്ള പുസ്തകമാണ് കെ സി വേണുഗോപാൽ പുറത്തിറക്കുന്നത്. ‘നേരിനൊപ്പം പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ കാലഘട്ടങ്ങളില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഈ സമാഹാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!