കോട്ടയം : തിരുവഞ്ചൂർ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്നു തുടക്കം. ക്ഷേത്ര ചടങ്ങുകള്‍ക്കു തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി സന്തോഷ് പോറ്റിയും മുഖ്യകാര്‍മികത്വം വഹിക്കും.
ഇന്നു വൈകിട്ട് 6.45 ന് കരോക്കെ ഗാനമേള ഓള്‍ഡ് ഈസ് ഗോള്‍ഡ്: സരിഗ ഓര്‍ക്കസ്ട്ര, കോട്ടയം, 8.30ന് തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതിയുടെ നേതൃത്വത്തിലുള്ള തിരുവഞ്ചൂര്‍ തിയേറ്റേഴ്‌സിന്റെ നാടകം: പോരാട്ടം.
നാളെ വൈകിട്ട് 6.30 ന് വയലിന്‍ സോളോ: ആദിത്യ സത്യന്‍ തിരുവഞ്ചൂര്‍, 7.30 ന് ഗാനമേള: ഐക്കണ്‍ ഓര്‍ക്കസ്ട്ര കോട്ടയം.
പത്താമുദയ മഹോത്സവ ദിനമായ 24 ന് പുലര്‍ച്ചെ നിര്‍മാല്യദര്‍ശനശേഷം എണ്ണക്കുടം, പൊടിക്കുടം അഭിഷേകം, രാവിലെ 7.30 മുതല്‍ ഭജന്‍സ്: കാര്‍ത്തികേയ ഭജന്‍സ് തിരുവഞ്ചൂര്‍, 9.30 മുതല്‍ ദേവീ നാരായണീയ പാരായണം: ശ്രീമുരുക നാരായണീയ സമിതി, ഉച്ചയ്ക്ക് ഒന്നുമുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, മൂന്നു മുതല്‍ കുംഭകുടം വരവ്, വൈകിട്ട് അഞ്ചിന് കുംഭകുടം അഭിഷേകം, കളമെഴുത്തും പാട്ടും, രാത്രി 8.30 ന് കൊല്ലം കെ.ആര്‍. പ്രസാദിന്റെയും സംഘത്തിന്റെയും ബാലെ: ശാകുന്തളം, 12 മുതല്‍ ഗരുഡന്‍വരവ്, പുലര്‍ച്ചെ രണ്ടുമുതല്‍ ഗരുഡന്‍തൂക്കം.
