കുമരകം : പരസ്പരം അറിയാതെ സ്നേഹസമ്മാനങ്ങൾ പങ്ക് വെക്കുവാനായി കോട്ടയം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാൾ ഓഫ് ലൗവ് എന്ന പദ്ധതിയിൽ കുമരകം എ.ബി.എം ഗവൺമെൻ്റ് സ്കൂളും പങ്കാളികളായി.
കുട്ടികൾ കൊണ്ട് വരുന്ന സ്നേഹസമ്മാനങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും മറ്റ് കുട്ടികൾക്ക് അവ ലഭിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ്സ് ടെസ്സി മോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ഷാനവാസ് ഖാൻ, പി.റ്റി.എ.വൈസ് പ്രസിഡൻ്റ് ബിന്ദു ഷൈൻ എന്നിവർ സംസാരിച്ചു.