കുമരകത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോട്ടയം: കുമരകം  അപ്സര ജംഗ്ഷന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാം നമ്പർ ഷാപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റയാളെ ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ  തിരിച്ചറിഞ്ഞിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!