കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി; ഡ്രൈവറു. യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു


മേലുകാവ് (കോട്ടയം) : മേലുകാവില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി. കാര്‍ ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മേലുകാവുമറ്റം പോലീസ് സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
എതിര്‍ ദിശയില്‍ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ മേലുകാവ് പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് പിന്നിലേയ്ക്ക് ടാക്സി കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

നെടുമ്പാശേരിയില്‍ നിന്ന് യാത്രക്കാരനുമായി ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്നു കാര്‍. കാറിന്റെ ഡ്രൈവര്‍ സീറ്റിന് എതിര്‍വശം പൂര്‍ണ്ണമായും ബസിനടിയിലേയ്ക്ക് ഇടിച്ചുകയറി.
യാത്രക്കാരന്‍ ഡ്രൈവര്‍ക്ക് പിന്നിലായി ഇരുന്നതാണ് രക്ഷയായത്.

കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ പിന്നിലെ ടയറിലിടിച്ചാണ് കാര്‍ നിന്നത്.
രാവിലെ ഈരാറ്റുപേട്ടയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വാഹനം ബസ്സിനടിയില്‍ നിന്ന് പുറത്തെത്തിച്ചത്. കാര്‍ ഡ്രൈവര്‍ നെടുമ്പാശേരി സ്വദേശി എബ്രാഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!