പ്രധാനമന്ത്രിക്കെതിരായ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധിക്കും

ന്യൂഡൽഹി : മാതൃക പെരുമാറ്റചട്ടം നിലനിൽക്കെ പ്രധാനമന്ത്രി ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗം ഉൾപ്പെടെ കമ്മീഷൻ പരിശോധിച്ച ശേഷമാകും നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.

സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, പി.സന്തോഷ്‌ കുമാർ എം.പി, എഐസിസി അംഗം അനിൽ അക്കര തുടങ്ങിയവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരിക്കുന്നത്.    

മാതൃക പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴാണ് ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചതെന്നാണ് പ്രധാനപരാതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് മോദി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി ദൂരദർശനത്തിലൂടെ നടത്തിയതും രാഷ്ട്രീയ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണെന്നാണ് പരാതിക്കാരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!