തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം വിനോദ സഞ്ചാരിയുടെ ഡ്രോൺ തെങ്ങിൽ കുടുങ്ങി…

തിരുവനന്തപുരം : തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം വിനോദ സഞ്ചാരിയുടെ ഡ്രോൺ തെങ്ങിൽ കുടുങ്ങി. ബെംഗളൂരു സ്വദേശിയായ ഹൂനേശ്വര കുമാർ സിൻഹ എന്നയാളിന്‍റെ ഒന്നരലക്ഷം രൂപ വിലവരുന്ന ഡ്രോൺ ആയിരുന്നു 70 അടിയോളം ഉയരമുള്ള തെങ്ങിന്‍റെ മുകളിൽ കുടുങ്ങിയത്. ഹനുമാൻ ക്ഷേത്രത്തിനടുത്തെത്തിയ ഇയാൾ വഴി തെറ്റി അലയുന്നതിനിടെയാണ് ഒപ്പമുണ്ടായവരെ കണ്ടെത്താൻ ഡ്രോൺ പറത്തി നോക്കിയത്.

എന്നാൽ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങുകയായിരുന്നെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഉയരത്തിലുള്ള വളഞ്ഞ തെങ്ങാണെന്നതിനാൽ ഇയാൾ ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു.

വിവരം ലഭിച്ച വിഴിഞ്ഞം അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ലാഡർ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലുള്ള തെങ്ങാണെന്ന് മനസിലാക്കിയ എഫ്ആർഒ ബിജു സാഹസികമായി തെങ്ങിന് മുകളിൽ കയറിയാണ് ഡ്രോൺ പുറത്തെടുത്ത് ഉടമയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!