പീഡനക്കേസ്… ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു..

ന്യൂഡൽഹി : പീഡനക്കേസിൽ പ്രതിയായ പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ജാമ്യത്തിൽ വിടണം. അതിജീവതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ആരോപണങ്ങളിൽ കോടതി തെളിവുകൾ പരിശോധിച്ചു. പ്രതിഭാഗം ഉന്നയിച്ച ഗൂഢാലോചന വാദം കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാന സർക്കാരും പരാതിക്കാരിയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. കേസിൽ ഇരുകക്ഷികളും തമ്മിലുള്ള മധ്യസ്ഥതാ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് കോടതി വിശദമായ വാദം കേട്ട് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!