ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം…ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ…

തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന കരിപ്പൂർ വാണ്ട സ്വദേശി രാഹുൽ രാജു (27) അറസ്റ്റിൽ.

ഫെബ്രുവരിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ബന്ധു ചോദ്യം ചെയ്തതിൽ പ്രകോപിതരായ ശ്രീജിത്തും സുഹൃത്തായ രാഹുൽ രാജും ബന്ധുവിനെ ബാത്റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!