കൊച്ചി : ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ നിയമഭേദഗതികൾക്കെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ഹർജി വരും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
നിലവിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിരുന്ന പല മൗലിക അവകാശങ്ങളും പുതിയ ഭേദഗതിയോടെ ഇല്ലാതാകുന്നുവെന്ന് ഹർജിയിൽ പറയുന്നു. ലിംഗസമത്വം സ്വയം പ്രഖ്യാപിക്കാനുള്ള വ്യക്തിയുടെ അവകാശം പുതിയ ഭേദഗതി കവർന്നെടുക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. നിയമം ട്രാൻസ്‌ജെൻഡർ വ്യക്തികളെ കൃത്യമായി നിർവ്വചിക്കുന്നില്ല. ട്രാൻസ്‌മെൻ, ട്രാൻസ്‌വുമൺ വിഭാഗങ്ങളെ അംഗീകരിക്കാത്തത് മൂലം ചികിത്സയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ലിംഗനീതി ഉറപ്പാക്കുന്നതിന് പകരം ഭേദഗതികൾ വിവേചനമുണ്ടാക്കുന്നുവെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
സ്വയം തിരിച്ചറിയാനുള്ള അവകാശം തടയരുത്… ട്രാൻസ്ജെൻഡർ നിയമഭേദഗതിക്കെതി രെ ഹൈക്കോടതിയിൽ ഹർജി
