വർക്കലയിൽ യുവാക്കളുടെ കൂട്ടത്തല്ല്…8 പേർ അറസ്റ്റിൽ, കത്തിയും തടിക്കഷ്ണങ്ങളുമായി തെരുവിൽ അഴിഞ്ഞാട്ടം

തിരുവനന്തപുരം: വർക്കല വക്കത്ത് യുവാക്കൾ തമ്മിലുണ്ടായ അതിശക്തമായ കൂട്ടയടിയിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വക്കം പണയിൽകടവ് പാലത്തിന് സമീപം നടന്ന അക്രമസംഭവത്തിലാണ് വക്കം, അകത്തുമുറി സ്വദേശികളായ യുവാക്കളെ വർക്കല പൊലീസ് പിടികൂടിയത്. ഒരു വർഷം മുമ്പ് സ്കൂളിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് വീണ്ടും അക്രമത്തിൽ കലാശിച്ചത്.

വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരുമാണ് പിടിയിലായത്. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയാണ് പ്രശ്നങ്ങ ളുടെ തുടക്കം. അന്ന് തുടങ്ങിയ വൈരാഗ്യം പിന്നീട് മുതിർന്നവർ കൂടി ഏറ്റെടുത്തതോ ടെ രൂക്ഷമാവുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇരുചക്ര വാഹനങ്ങളിൽ എത്തിയ വക്കം സ്വദേശികളായ യുവാക്കളെ പണയിൽകടവ് പാലത്തിന് സമീപം മറ്റൊരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇത് വാക്കേറ്റത്തിലും പിന്നീട് വലിയ കൂട്ടത്തല്ലിലും കലാശിച്ചു. തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘട്ടനത്തിൽ ഇരുവിഭാഗത്തിലുമുള്ള നിരവധി പേർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഇരുകൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ നാല് പ്രായപൂർത്തിയാകാത്തവർക്ക് പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!