കേരള മാരിടൈം ബോർഡ് ലൈസൻസ് പുതുക്കലിന്റെ പേരിൽ വീണ്ടും വീണ്ടും ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം: സ്രാങ്ക് അസോസിയേഷൻ

ആലപ്പുഴ : കേരള മാരിടൈം ബോർഡ് ലൈസൻസ് പുതുക്കലിന്റെ പേരിൽ ജീവനക്കാരിൽ നിന്നും വീണ്ടും വീണ്ടും ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണ മെന്നു സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.

ജല ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും , ഉദ്യോഗാർത്ഥികളു ടെയും ലൈസൻസുകൾ ജൂൺ മാസം വരെ മാത്രമാണ് പുതുക്കി നല്കുന്നത്.  ഇതുമൂലം ആറ് മാസം കൂടുമ്പോൾ  ജീവനക്കാരും ഉദ്യോഗാർത്ഥികളും തുടർച്ചയായി  ഫീസ് അടയ്ക്കേണ്ടി വരുന്നു.

നിലവിൽ സംസ്ഥാനത്തെ മുഴുവൻ ലൈസൻസ് ഹോൾഡേഴ്സിനും 2026 ജൂൺ മാസം വരെ മാത്രമാണ് മാരിടൈം ബോർഡ് ലൈസൻസ് പുതുക്കി നല്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻലാൻറ്റ് വെസ്സൽ നിയമം വന്നതോടെ  നിലവിൽ ലൈസൻസുള്ള മുഴുവൻ ജീവനക്കാരും ഐ വി നിയമത്തിലേയ്ക്ക് മാറേണ്ടതുണ്ട്. ഇതിനു കുറഞ്ഞത് രണ്ട് വർഷം എങ്കിലും താമസം വേണ്ടി വരും.

ജൂൺ  മാസം ലൈസൻസ് കാലയളവ് തീരുന്നതിന്നാൽ ഒരു വർഷത്തേയ്ക്ക്  സംസ്ഥാനത്തെ മുഴുവൻ ലൈസൻസ് ഹോൾഡേഴ്സിനും ഫീസ് ഒഴിവാക്കി സൗജന്യമായി ലൈസൻസുകൾ പുതുക്കി നല്കാൻ കേരള മാരിടൈം ബോർഡ് തയ്യാറാകണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും  സ്രാങ്ക് അസോസിയേഷൻ പ്രസ്താവിച്ചു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഐ വി നിയമത്തിന്റെ പേരിൽ  കേരളത്തിലെ ഉൾ നാടൻ ജലഗതാഗതത്തിൽ കടലിലെയും , അപ്പലിലെയും നിയമം അടിച്ചേല്പ്പിക്കുക യാണ്. ഐ വി നിയമം കേരളത്തിൻ നിന്നു  പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയ്ക്ക് പരാതി നല്കുമെന്നും സ്രാങ്ക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ,  വിനോദ് നടുത്തുരുത്ത്, വൈസ് പ്രസിഡൻറ്റുമാരായ ജോൺ ജോബ്, സുധീർ എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!