കാഞ്ഞിരപ്പള്ളി : എഫ്.സി.ആർ.എ. ഭേദഗതി ബിൽ അവതരിപ്പിച്ചതിൽ ന്യൂനപക്ഷ സമൂഹംആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രിയും, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ അഡ്വ. ജോർജ് കുര്യൻ.
അനധികൃതമായി പ്രവർത്തിക്കുന്ന എൻ.ജി.ഓ.കളെ നിയന്ത്രിക്കുന്നതിനുള്ള ബില്ലാണിത് . എഫ്.സി.ആർ.എ. ഔദാര്യമല്ല, അവകാശമാണ് എന്ന് സ്ഥാപിക്കുന്ന ബില്ലാണിത്. അത് മതപരമായ വിഷയമല്ല, സാമുഹിക വിഷയമാണ്. സമൂഹത്തിൽ വിവിധ തുറയിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ട് മാത്രമായിരിക്കും ബിൽ പാസ്സാക്കുകയെന്ന് അദ്ദേഹം ഉറപ്പ് നൽകി.
