ഏറ്റുമാനൂരിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി വി എൻ വാസവൻ പത്രിക സമർപ്പിച്ചു

കോട്ടയം: ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവൻ നാമനിർദേശപത്രിക നൽകി. കോട്ടയം എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രിക സമർപ്പണം.

പ്രകടനം വരുന്ന വഴിയരികൽ കാത്തു നിന്ന സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ സ്ഥാനാർത്ഥിയെ ഷാളും ഹാരങ്ങളുമണിയിച്ച് വിജയാശംസകൾ അറിയിച്ചു. ചെണ്ടമേളത്തിന്റെയും വർണ ബലൂണുകളുടെയും അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിൽ പ്രവർത്തകർ വി എൻ വാസവന്റെ ചിത്രമേന്തിയ പ്ലകാർഡുകളുമായി അണിനിരന്നു.

കളക്ടറേറ്റിലെത്തി വരണാധികാരിയായ സർവേ ആൻഡ്‌ ലാൻഡ്‌ റെക്കോർഡ്‌സ്‌ ഡെപ്യൂട്ടി ഡയറക്ടർ എം ആ ആശയ്‌ക്കാണ്‌ സ്ഥാനാർഥി പത്രിക നൽകിയത്‌. മൂന്ന്‌ സെറ്റ്‌ പത്രികയാണ്‌ നൽകിയത്‌. പത്രികാ സമർപ്പണത്തിലും പ്രകടനത്തിലും എൽഡിഎഫ് നേതാക്കളും പങ്കെടുത്തു.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!