പാലാ : കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ സ്വദേശികളായ അനുഗ്രഹ ( 14 ) അനില അലക്സ് ( 50 ) പിങ്കി (34 ) എന്നിവർക്കാണ് പരിക്കേറ്റത്. 10 മണിയോടെ രാമപുരത്ത് വച്ചാണ് അപകടം.
