താര്‍ കാർ 25 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർ ആശുപത്രിയിൽ

തിരുവനന്തപുരം : നിയന്ത്രണംവിട്ട താര്‍ കുഴിയില്‍ പതിച്ച് യാത്രികരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11 ) സിയാന്‍ (12) സുഹൈന്‍ (14) മുഹമ്മദ് ഷാഫി (22)റിയാസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അഞ്ച് പേരെയും കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുടപ്പന മൂട്ടില്‍ നിന്നും നെടുമങ്ങാടേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. മലയോര ഹൈവേ റോഡാണങ്കിലും അപകടാവസ്തയിലുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.

കാര്‍ കുഴിയിലേക്ക് വീണ് വീടിന് സമീപം നില്‍ക്കുകയായിരുന്ന മരത്തിലിടിച്ച് റോഡിനും മരത്തിനും ഇടയില്‍ പെട്ട് ഞെരുങ്ങി നില്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പുറത്തെടുത്തത്. വേഗത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!