ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആറന്മുളയില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കും. കുണ്ടറയില്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും, ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനും ജനവിധി തേടും. കണ്ണൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം പട്ടികയില്‍ 39 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 86 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

കാസര്‍കോട് എംഎല്‍ അശ്വിനിയും തളിപ്പറമ്പില്‍ എന്‍ ഹരിദാസും, ധര്‍മ്മടത്ത് കെ രഞ്ജിത്തും മത്സരിക്കും. കല്‍പ്പറ്റയില്‍ പ്രശാന്ത് മലവയല്‍ ആണ് സ്ഥാനാര്‍ത്ഥി. കോങ്ങാട് രേണു സുരേഷും, നാട്ടികയില്‍ സിസി മുകുന്ദനും, പുതുക്കാട് എ നാഗേഷും മത്സരത്തിനിറങ്ങും. ആലുവയില്‍ എംഎ ബ്രഹ്മരാജ്, എറണാകുളത്ത് പി ആര്‍ ശിവശങ്കര്‍, ആലപ്പുഴയില്‍ എം ജെ ജോബ്, കൊല്ലത്ത് എന്‍ പ്രതാപ് കുമാര്‍, ചങ്ങനാശ്ശേരിയിൽ ബി രാധാകൃഷ്ണ മേനോൻ തുടങ്ങിയവരും ജനവിധി തേടുന്നു.

സ്ഥാനാർഥി പട്ടിക…..

കാസർകോട്– അശ്വിനി എം.എൽ

കല്യാശ്ശേരി– എ.വി.സനിൽ കുമാർ

തളിപ്പറമ്പ്– എൻ.ഹരിദാസ്

ധർമടം– കെ.രഞ്ജിത്ത്

തലശ്ശേരി– ഒ.നിധീഷ്

കൂത്തുപറമ്പ്– അഡ്വ. ഷിജിലാൽ

മട്ടന്നൂർ– ബിജു ഏലക്കുഴി

കൽപ്പറ്റ– പ്രശാന്ത് മലവയൽ

കൊണ്ടോട്ടി– പി.സുബ്രഹ്മണ്യൻ

ഏറനാട്– എൻ. ശ്രീപ്രകാശ്

മഞ്ചേരി– പത്മശ്രീ എം.

പെരിന്തൽമണ്ണ– കെ.പി.ബാബുരാജ്

മങ്കട– ലിജോയ് പോൾ

മലപ്പുറം– അശ്വതി ഗുപ്ത കുമാർ

വേങ്ങര– ജയകൃഷ്ണൻ വി.എൻ‌.

വള്ളിക്കുന്ന്– എം.പ്രേമൻ മാസ്റ്റർ

തിരൂരങ്ങാടി– റിജു സി.രാഘവ്

താനൂർ– ദീപ പുഴക്കൽ

തിരൂർ– കെ.നാരായണൻ മാസ്റ്റർ

തവനൂർ– രവി തേലത്ത്

തൃത്താല– വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ

പട്ടാമ്പി– പി.മനോജ്

കോങ്ങാട്– രേണു സുരേഷ്

തരൂർ– സുരേഷ് ബാബു

ചിറ്റൂർ– പ്രനീഷ് രാജേന്ദ്രൻ

ആലത്തൂർ– കെ.വി.പ്രസന്ന കുമാർ

ഗുരുവായൂർ– ബി.ഗോപാലകൃഷ്ണൻ

വടക്കാഞ്ചേരി– ടി.എസ്.ഉല്ലാസ് ബാബു

ഒല്ലൂർ– ബിജോയ് തോമസ്

നാട്ടിക– സി.സി.മുകുന്ദന്‍

പുതുക്കാട്– എ.നാഗേഷ്

ആലുവ– എം.എ. ബ്രഹ്മരാജ്

പറവൂർ– വത്സല പ്രസന്ന കുമാർ

എറണാകുളം– പി.ആർ.ശിവശങ്കർ

ചങ്ങാനാശേരി– ബി.രാധാകൃഷ്ണ മേനോൻ

ആലപ്പുഴ– എം.ജെ.ജോബ്

ആറന്മുള– കുമ്മനം രാജശേഖരൻ

കുണ്ടറ– റോബിൻ രാധാകൃഷ്ണൻ

കൊല്ലം – എൻ.പ്രതാപ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!