പുതുപ്പള്ളിയിൽ പരിസ്ഥിതി സൗഹൃദ പ്രചാരണവുമായി ചാണ്ടി ഉമ്മൻ്റെ സൈക്കിൾ ജാഥ

പുതുപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ആഡംബര വാഹനവ്യൂഹങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കും പകരം പരിസ്ഥിതി സൗഹൃദ സന്ദേശവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.

‘സൈക്കിളിങ് വിത്ത് ചാണ്ടി ഉമ്മൻ’ എന്ന് പേരിട്ട ഈ വേറിട്ട പ്രചാരണ പരിപാടി പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ വലിയ തരംഗമായി മാറി. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ജോഷി ഫിലിപ്പ് സൈക്കിൾ ജാഥ ഉദ്ഘാടനം ചെയ്തു.

വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലിയും മുൻനിർത്തിയാണ് ഇത്തരമൊരു നൂതന പ്രചാരണ രീതി ആവിഷ്കരിച്ചിരിക്കുന്നത്.

സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാണാറുള്ള പതിവ് രീതികളിൽ നിന്ന് മാറി, ജനങ്ങൾക്കിടയിലേക്ക് സൈക്കിളിൽ എത്തി വോട്ടഭ്യർത്ഥിക്കുന്ന ചാണ്ടി ഉമ്മന്റെ ശൈലി നാട്ടുകാർക്ക് പുതിയൊരു അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!