ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് സമ്മേളനം ഞായറാഴ്ച കോട്ടയത്ത്


കോട്ടയം : കേരളത്തിലെ സ്വകാര്യ ആയുർവേദ ആശുപത്രികളുടെ സംഘടനയായ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‍മെന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച കോട്ടയം ഹോട്ടൽ സീസർ പാലസ്സിൽ നടക്കും.

പത്തൊൻപതാം സംസ്ഥാന ജനറൽ ബോഡി ചങ്ങമ്പള്ളി ഡോ. റഹീം ഗുരുക്കൾ നഗറിൽ രാവിലെ 9.30 ന് സംഘടനാ സമ്മേളനത്തോടുകൂടി ആരംഭിക്കും.10.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം  മന്ത്രി  വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

എ. എച്ച്. എം. എ സംസ്ഥാന പ്രസിഡന്റ്‌ ഡോ. സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഇടൂഴി ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ഡോ. ലിജു മാത്യു വരവ് – ചെലവ് കണക്കുകളും ഡോ. രവികുമാർ കല്യാണിശ്ശേരിൽ അനുശോചന പ്രമേയവും അവതരിപ്പിക്കും.

ആയുർവേദ ചികിത്സ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ പൊതുജനോപകാരപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് സമഗ്രമായി വിശകലനം ചെയ്ത് അതിനുള്ള കർമ്മപദ്ധതികൾ ഈ സമ്മേളനത്തിൽ ആവിഷ്കരിക്കും.

കേരളത്തിലെ ആയുർവേദ രംഗത്ത് ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ ഡോക്ടമാരെയും, കോട്ടയം ജില്ലയിലെ ആദ്യകാല എ. എച്ച്. എം. എ നേതാക്കളേയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം വാര്യർ ആദരിക്കും.

ഉച്ചക്ക് രണ്ടു മണിക്ക് ‘എ. ഐ എംപവേർഡ് ആയുർവേദ ഹോസ്പിറ്റൽ ‘ എന്ന വിഷയത്തെ അധികരിച്ച് പാനൽ ചർച്ച നടക്കും. ആയുർവേദ രംഗത്തെയും ഐ.റ്റി രംഗത്തെയും പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.

വൈകുന്നേരം 3.30ന്  നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. കോട്ടയം മുൻസിപ്പൽ ചെയർമാൻ എം.പി സന്തോഷ്‌ കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.

പത്രസമ്മേളനത്തിൽ  സംസ്ഥാന ട്രഷറർ -ഡോ. ലിജു മാത്യു, വൈസ് പ്രസിഡന്റ്‌- ഡോ. ബി.ജി. ഗോകുലൻ
മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. രവികുമാർ കല്യാണിശ്ശേരിൽ , ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ- ഡോ. ജോജി റ്റി. സെബാസ്റ്റ്യൻ, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ-ഡോ. ബിനു. സി.നായർ, ഡോ. പി. എസ്. ബിജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!