പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകുന്നു. സംഘർഷം തുടരുകയാണെങ്കിൽ വരുന്ന ജൂൺ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകൾ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്‌പി. യുദ്ധ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇവർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകർക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്‌തത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മൂലം പശ്ചിമേഷ്യയിൽ പലയിടത്തായി കൃഷിഭൂമികൾ നശിപ്പിക്കപ്പെട്ടു. ഗതാഗത മാർഗ്ഗങ്ങൾ അടഞ്ഞു. ഇറാനിലും അയൽരാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതൽ വഷളാക്കുന്നു. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുക യെന്നും റിപ്പോർട്ട് പറയുന്നു.
ഇറാൻ യുദ്ധം… കാത്തിരിക്കുന്നത് കൊടും പട്ടിണിയുടെ ദിനങ്ങൾ: ഡബ്ല്യൂഎഫ്പി
