ഡോക്ടർ വന്ദനദാസ് കൊലപാതകം: വിധി ഇന്ന്

കൊല്ലം : കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!