ആലപ്പുഴ : ഉൾനാടൻ ജല ഗതാഗതത്തിൽ കടലിലെയും , കപ്പലിലെയും നിയമം ഉപേഷിക്കാൻ അധികാരികൾ തയ്യാറാകണമെന്നു സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.
2010 ൽ കേരള ഇൻലാൻറ്റ് വെസ്സൽ നിയമം വരുന്നതിനു മുമ്പ് ഉൾനാടൻ ജല ഗതാഗത നിയമങ്ങൾ ഉൾപ്പെടുത്തിയ കനാൽ നിയമമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കേരള ഇൻലാൻറ്റ് വെസ്സൽ നിയമം വന്നപ്പോൾ കടലിലെയും , കപ്പലിലെയും നിയമങ്ങളാണ്. കൂടാതെ ഇപ്പോൾ ഐ വി നിയമം വരാനും പോകുന്നു. ജലയാനങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ജീവനക്കാർക്ക് ലൈസൻസ് നേടണമെങ്കിൽ ഭീമമായ ഫീസ് അടയ്ക്കേണ്ടി വരുന്നു.
കേരള മാരിടൈം ബോർഡ് നിലവിൽ ബോട്ട് മാസ്റ്റർ ലൈസൻസ് നിർത്തലാക്കി. പകരം ഇതിനു തുല്യമായി സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസാണ് വിതരണം ചെയ്യുന്നത്. ഇത് ജീവനക്കാരോടും , ഉദ്യേഗാർത്ഥികളോടും കാണിക്കുന്ന വഞ്ചനയാണ്. കടലിലെയും , കപ്പലിലെയും നിയമങ്ങൾ അടങ്ങുന്ന കെ ഐ വി നിയമം മാറ്റി പഴയ കനാൽ നിയമം പുന:സ്ഥാപിക്കണമെന്നു സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ ,ജനറൽ സെക്രട്ടറി ആദർശ് സി റ്റി എന്നിവർ ആവശ്യപ്പെട്ടു.
