പമ്പാനദിയിൽ കുട്ടികളടക്കം മൂന്ന് പേർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

പത്തനംതിട്ട : റാന്നിയിൽ പമ്പാ നദിയിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. എല്ലാവരുടെയും മൃതദേഹം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കണ്ടെടുത്തു.


കുളിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. റാന്നി ചന്തക്കടവിൽ ആണ് സംഭവം.

പുതുശ്ശേരിമല സ്വദേശി അനില്‍ കുമാര്‍ (52), മകള്‍ നിരജ്ഞന (17), പിതൃസഹോദരപുത്രൻ ഗൗതം എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!