എ പത്മകുമാർ പുറത്തേക്കോ? ശബരിമല സ്വർണക്കൊള്ള വിശദീകരണം തേടി സിപിഎം

പത്തനംതിട്ട: എ. പത്മകുമാർ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!